Foot Ball Top News

പക വീട്ടാൻ ചെൽസി

February 16, 2020

പക വീട്ടാൻ ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച ചെൽസിയും യുണൈറ്റഡും തമ്മിൽ പോരാട്ടം.ഇന്ത്യൻ സമയം രാത്രി ഒന്നരക്കാണ് മത്സരം.ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിലാണ് മത്സരം.

 

 

 

 

ഈ മത്സരം ചെൽസിക്ക് പകരം വീട്ടാൻ കൂടിയുള്ള ഒരവസരമാണ്. ഒക്ടോബർ മുപ്പത്തൊന്നിനു നടന്ന കരബയോ കപ്പ് റൗണ്ട് ഓഫ് സിക്സ്റ്റീനിൽ നിന്ന് ചെൽസിയെ പുറത്താക്കിയത് യുണൈറ്റഡ് ആയിരുന്നു.ഈ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ചെൽസി യൂണൈറ്റഡിനെതിരെ പരാജയപ്പെട്ടിരുന്നു.അന്ന് ചെൽസി യൂണൈറ്റഡിനെതിരെ 4 -0 നു തകർന്നടിയുകയായിരുന്നു . ഇപ്പോൾ സ്വന്തം കാണികൾക്കു മുന്നിൽ പകരം വീട്ടാൻ പറ്റിയ അവസരം ആണ് കോച്ചായ ലാംപാർടിനുള്ളത് .രണ്ടു ടീമുകളും പരിക്കിന്റെ പിടിയിലാണ്.പുലിസിച്ഛ് കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.യുണൈറ്റഡിൽ പോഗ്ബയും റാഷ്‌ഫോർഡും വിശ്രമത്തിലാണെന്ന് കോച്ച് ഒലെ പറഞ്ഞത്.

Leave a comment