ഫിറ്റ്നസ് ടെസ്റ്റ് യോഗ്യത നേടി ഇഷാന്ത് ശർമ്മ
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് മറികടന്നു. ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ താരം പാസാവുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇഷാന്ത് ശർമ്മ കളിക്കും. പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്.
വിദർഭക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഇഷാന്ത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് താരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു.
നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീമിൽ ഇഷാന്ത് ശർമ്മയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ താരം ഫിറ്റ്നസ് ടെസ്റ്റ് മറികടന്നാൽ മാത്രമേ ടീമിൽ ഉൾപ്പെടുത്തു എന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു. ന്യൂസിലാൻഡും ഇന്ത്യയും തമ്മില്ലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 21ന് നടക്കും.