Foot Ball Top News

സിയെചിന് പകരക്കാരനായി ബ്രസീലിയൻ യുവതാരം അയാക്സിലേക്ക്

February 16, 2020

author:

സിയെചിന് പകരക്കാരനായി ബ്രസീലിയൻ യുവതാരം അയാക്സിലേക്ക്

അയാക്സ് വിട്ട് ചെൽസിയിലേക്ക് കൂടുമാറിയ അറ്റാക്കിംഗ് മിഡ്ഫീൽഡർ സിയെചിന് പകരക്കാരനെ കണ്ടെത്തി അയാക്സ്.ബ്രസീലിയൻ യുവതാരമായ ആന്റണിയെ ആണ് അയാക്സ് സ്വന്തമാക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ സാവോ പോളൊയുടെ താരമാണ് 19കാരനായ ആന്റണി. താരത്തിനായി 25 മില്യണോളം അയാക്സ് മുതൽ മുടക്കും. അയാക്സിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറാണിത്.

മുൻപ് സാവോ പോളോയിൽ നിന്നു തന്നെയായിരുന്നു നെരെസിനെ അയാക്സ് സ്വന്തമാക്കിയത്. ഈ വരുന്ന ജൂണിലാകും താരം അയാക്സിലേക്കെത്തുക. ഒളിമ്പിക് യോഗ്യത നേടിയ ബ്രസീൽ ടീമിലെ പ്രധാന താരം കൂടിയാണ് ആന്റണി.

Leave a comment