വിയർത്തു ജയിച്ചുകേറി ബാർസ
ക്യാമ്പനൗയിൽ ഇന്ന് നടന്ന കളിയിൽ ഗെറ്റാഫെ ബാഴ്‌സയോട് പൊരുതി തോറ്റു . കളി തീരുമ്പോൾ ബാർസ രണ്ടേ ഒന്നിന് ജയിച്ചുകേറി .മുപ്പത്തിമൂന്നാം മിനുട്ടിൽ ഗ്രീസ്‌മാനും മുപ്പത്തൊമ്പതാം മിനുട്ടിൽ സെർജി റോബർട്ടോയുമാണ് ബാഴ്‌സയുടെ സ്കോറർമാർ.അറുപത്തിയാറാം മിനിട്ടിൽ എയ്ഞ്ചൽ റോഡ്രിഗസ് ഗെറ്റാഫെയ്ക്കു വേണ്ടി ഗോൾ മടക്കി.
ടീമിൽ വലിയ മാറ്റമൊന്നും വരുത്താതെയാണ് ബാർസ കോച്ച് സെറ്റിയെൻ ഇന്ന് കളിക്കാൻ ഇറങ്ങിയത് .ഡിഫൻസിൽ സെമഡോയ്ക്കു പകരം സെർജി റോബർട്ടോ കളിച്ചു.
മത്സരത്തിൽ ഗോളുകൾ അസ്സിസ്റ് ചെയ്‌തത് മെസ്സിയും ജൂനിയർ ഫിർപോയുമാണ്.ജയത്തോടുകൂടി ബാർസ രണ്ടാം സ്ഥാനവും ഗെറ്റാഫെ മൂന്നാം സ്ഥാനവും നിലനിർത്തി.കളിക്കിടെ ഗെറ്റാഫെയുടെ ഗോൾ വാർ അനുവദിക്കാത്തതും ശ്രദ്ദേയമായി.