Foot Ball Top News

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കിയത് മികച്ച തീരുമാനമെന്ന് ല ലീഗ പ്രസിഡന്റ്

February 15, 2020

author:

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കിയത് മികച്ച തീരുമാനമെന്ന് ല ലീഗ പ്രസിഡന്റ്

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാൻ തീരുമാനിച്ച നടപടിയെ സ്വാഗതം ചെയ്ത് ല ലീഗ പ്രസിഡന്റ് ഹാവിയർ ടബാസ് രംഗത്തെത്തി. യുവേഫ ഒടുക്കം മികച്ച തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നത്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റയെ 2 വർഷം Q,C യുവേഫ തങ്ങളുടെ കപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കാൻ തീരുമാനിച്ചത്. കൂടാതെ 30 മില്യൺ യൂറോയോളം പിഴയും യുവേഫ സിറ്റിക്ക് മേലെ ചുമത്തിയിരുന്നു.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളും ഉത്തേജക നിരോധന നിയമങ്ങളും കർശനമായി നടപ്പാക്കേണ്ടത് ഫുട്‌ബോളിന്റെ ഭാവിക്ക് അനുവാര്യമാണെന്നും വർഷങ്ങളായി സിറ്റിക്കും പി എസ് ജി ക്കും എതിരെ തങ്ങൾ നടപടി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Leave a comment