Top News

ഹാഫ് മാരത്തോൺന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ

February 15, 2020

author:

ഹാഫ് മാരത്തോൺന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ

ഐഐഎം കോഴിക്കോടിന്റെ നേതൃത്വത്തിൽ നടക്കുന്ന കാലിക്കറ്റ് മാരത്തോൺ 2020 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നു. ഇന്ന് വൈകീട്ടാണ് കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ പ്രചരണാർത്ഥം ബീച്ചിൽ കൈറ്റ് ഫെസ്റ്റ് നടത്തുക.

2020 ഫെബ്രുവരി 23 ന് കാലിക്കറ്റ് ബീച്ചിൽ നിന്നുമാണ് കാലിക്കറ്റ് ഹാഫ് മാരത്തോൺ ആരംഭിക്കുക. ” Pursuit of happiness- healthy body, healthy mind” എന്ന തീമിലാണ് ഇത്തവണത്തെ‌ മാരത്തോൺ. 21 കിലോമീറ്റർ “ഹാഫ് മാരത്തോൺ” 10 കിലോമീറ്റർ “മിനി മാരത്തോൺ” 3 കിലോമീറ്റർ “ഡ്രീം റൺ” എന്നിങ്ങനെയുള്ള കാറ്റഗറികളിലാണിത് സംഘടിപ്പിക്കുന്നത്.

Leave a comment