Foot Ball Top News

ആരാധകർക്ക് ലൈഫ് ടൈം ബാനുമായി ഇറ്റാലിയൻ ക്ലബ്ബ്

February 15, 2020

author:

ആരാധകർക്ക് ലൈഫ് ടൈം ബാനുമായി ഇറ്റാലിയൻ ക്ലബ്ബ്

യൂറോപ്യൻ ഫുട്ബോളിനു തന്നെ കളങ്കമായിക്കൊണ്ട് താരങ്ങൾക്കെതിരെയുള്ള വംശീയാധിക്ഷേപം തുടരുകയാണ്. ഗാലറിയിൽ നിന്നും താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം സ്ഥിരമെന്നോണമുണ്ടാകുന്ന രാജ്യമാണ് ഇറ്റലി. വംശീയാധിക്ഷേപത്തിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ നീക്കങ്ങൾ കാര്യമായി ഫലം ചെയ്തിട്ടുമില്ല.

ഈ സാഹചര്യത്തിൽ തുടർച്ചയായി വംശീയാധിക്ഷേപം നടത്തിയ മൂന്ന് ആരാധകർക്ക് ലൈഫ് ടൈം ബാനുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബ് കാലിയാരി. തുടർച്ചായായി വംശീയാധിക്ഷേപം നടത്തിയ സീസൺ ടിക്കറ്റ് ഹോൾഡർമാരായ മൂന്ന് ആരാധകർക്ക് അജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കലിയാരി. മുൻ യുവന്റസ് താരം മോയിസെ കീനിനെതിരെയും ഇന്റർ സൂപ്പർ സ്റ്റാർ രൊമേലു ലുകാകുവിനെതിരെയും കാലിയാരി ആരാധകർ വംശീയാധിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനു മുൻപ് താരങ്ങൾക്കെതിരെയുള്ള കുപ്പിയേറിന്റെ പേരിലും കുപ്രസിദ്ധി ആർജ്ജിച്ച ക്ലബ്ബാണ് കാലിയാരി.

Leave a comment