ചെൽസിക്കെതിരെ മാഞ്ചസ്റ്ററിൽ മക്ടോമിനെ കളിക്കില്ല
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം മക്ടോമിനെ പരിക്കു മാറി തിരികെയെത്തിയെങ്കിലും ചെൽസിക്കെതിരായ മത്സരത്തിൽ കളിക്കില്ല. മക്ടോമിനെ, ടുവൻസബെ എന്നിവർ ചെൽസിക്കെതിരായ മത്സരത്തിന് തയ്യാറല്ലെന്ന് പരിശീലകൻ ഒലെ അറിയിച്ചു. ഇരുവരും ഫസ്റ്റ് ടീമിലെത്താൻ ഒരാഴ്ചയെങ്കിലുമാകും എന്നും ഒലെ പറഞ്ഞു.
തിങ്കളാഴ്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ പരിക്കിന്റെ പിടിയിലാണ് മക്ടോമിനെ. യുണൈറ്റഡിന്റെ മധ്യനിരയിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മക്ടോമിനെയ്ക്ക് കഴിഞ്ഞിരുന്നു.