Foot Ball Top News

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഡോർട്ട്മുണ്ട്

February 15, 2020

author:

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയത്. ലൂകാസ് പിസെക്ക്, ജേഡൻ സാഞ്ചൊ, എർലിംഗ് ഹാലൻഡ്, റാഫയേൽ ഗുറേറോ എന്നിവരാണ് ടീമിനായി ഗോളുകൾ നേടിയത്.

എർലിംഗ് ഹാലൻഡിനിത്
ബുണ്ടസ് ലീഗയിലെ എട്ടാമത്തെ ഗോളാണ്. ഹാലൻഡിന്റെ ഗോളിന് വഴിയൊരുക്കിയ സാഞ്ചൊ ഈ സീസണിലെ അസിസ്റ്റുകളും ഗോളുകളുടേയും എണ്ണം 13 ആയി ഉയർത്തി. ഒരൊറ്റ ഹോം മാച്ച് പോലും പരാജയപ്പെടാത്ത ഏക ബുണ്ടസ് ലീഗ ക്ലബ്ബും നിലവിൽ ഡോർട്ട്മുണ്ടാണ്..

Leave a comment