Cricket Top News

ഋഷഭ് പന്തിനെ കളിപ്പിക്കാത്തതിൽ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ

February 14, 2020

author:

ഋഷഭ് പന്തിനെ കളിപ്പിക്കാത്തതിൽ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ

ഡൽഹി: ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമിലെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി പന്തിന്റെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹഉടമ പാര്‍ത്ഥ ജിന്‍ഡാല്‍. റിസര്‍വ് ബെഞ്ചിലിരുത്താനാണെങ്കില്‍ എന്തിനാണ് ഋഷഭ് പന്തിനെ ഇങ്ങനെ ടീമില്‍ കൊണ്ടുനടക്കുന്നത്. ആ സമയം അദ്ദേഹത്തെ ന്യൂസിലന്‍ഡ് എക്കെതിരായ ഇന്ത്യ എ ടീമിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിപ്പിക്കാമായിരുന്നില്ലെ. അത് പന്തിനും ഗുണകരമാകുമായിരുന്നു. പന്തിനോളം പ്രതിഭയുള്ള ഒരു കളിക്കാരനെ പരമ്പര നേടിയശേഷമുള്ള അവസാന ടി20കളിലോ ഏകദിന പരമ്പരയിലെ അപ്രധനാമായ അവസാന മത്സരത്തിലോ കളിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നും ജിന്‍ഡാല്‍ ട്വിറ്ററിൽ കുറിച്ചു.

Leave a comment