അന്താരാഷ്ട്ര ടി20യില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ഡെയ്ല്‍ സ്റ്റെയ്ൻ
കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മൽസരത്തിൽ ഒരു വിക്കറ്റ് നേടിയതോടെ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡെയ്ല്‍ സ്റ്റെയ്ൻ. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കൻ താരമായി മാറിയിരിക്കുകയാണ്. 45 മത്സരത്തില്‍ നിന്നും 62 വിക്കറ്റുകള്‍ ആണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഇമ്രാൻ താഹിറിൻറെ റെക്കോഡ് ആണ് സ്റ്റെയിൻ തകർത്തത് . താഹിർ 35 മത്സരത്തില്‍ നിന്നും 61 വിക്കറ്റുകള്‍ ആണ് നേടിയിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ സൗത്താഫ്രിക്കന്‍ ബൗളറെന്ന റെക്കോര്‍ഡ് സ്റ്റെയിനിന്റെ പേരിലാണ്. 439 വിക്കറ്റുകള്‍ ആണ് ടെസ്റ്റിൽ സ്റ്റെയിൻ നേടിയിട്ടുള്ളത്. ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് സ്റ്റെയിൻ ഈ റെക്കോഡ് സ്വന്തമാക്കിയത്.