അണ്ടർ 19 കളിക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കപിൽ ദേവ്
ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടെയും ബംഗ്ലാദേശ് അണ്ടർ 19 കളിക്കാരുടെയും അസ്വസ്ഥമായ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കപിൽ ദേവ് രംഗത്ത്. ഇത്തരം തെറ്റുകൾ വീണ്ടും സംഭവിക്കുന്നത് തടയാൻ കർശന നടപടിയെടുക്കാൻ ബോർഡിനോട് കപില്‍ദേവ് ആവശ്യപ്പെട്ടിരിക്കുകയാണ്. “ആരാണ് ക്രിക്കറ്റ് ഒരു മാന്യന്മാരുടെ കളിയെന്ന് പറയുന്നത്? ഇത് മാന്യന്മാരുടെ കളിയല്ല” കപിൽ പറഞ്ഞു.
ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് ഇന്ത്യൻ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്നോയ്, മൂന്ന് ബംഗ്ലാദേശ് കളിക്കാർ – എംഡി തോഹിദ് ഹ്രിഡോയ്, ഷമീം ഹൊസൈൻ, രാകിബുൽ ഹസൻ എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷം നടന്ന ആഹ്ളാദപ്രകടനമാണ് കയ്യാങ്കളിയിലേക്ക് കടന്നത്.