ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ താനല്ലെന്ന് പെപ് ഗ്വാർഡിയോള
ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ താനല്ലെന്ന് പെപ് ഗ്വാർഡിയോള. ഏറ്റവും മികച്ച പരിശീലകൻ താനാണെന്ന ചിന്ത തനിക്ക് ഉണ്ടായിട്ടേയില്ല. ബാഴ്സലോണയിൽ ആറു കിരീടങ്ങൾ തുടർച്ചയായി നേടിയപ്പോൾ പോലും അത്തരത്തിൽ ചിന്തിച്ചിട്ടില്ല : മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറയുന്നു. താൻ വിജയിക്കുന്നതും കപ്പുകൾ നേടുന്നതുമൊക്കെ മികച്ചൊരു ടീമിന്റ പിൻബലത്തിലാണെന്നും ഗ്വാർഡിയോള പറയുന്നു.
മെസ്സി, ഇനിയേസ്റ്റ, സാവി തുടങ്ങിയവരുൾപ്പെടുന്ന ബാഴ്സലോണയുടെ തന്നെ എക്കാലത്തെയും മികച്ച ടീമിനെയായിരുന്നു പെപ് ബാഴ്സയിൽ പരിശീലിപ്പിച്ചിരുന്നത്. ബയേൺ മ്യൂണിക്കിലും മാഞ്ചസ്റ്റർ സിറ്റിയിലുമൊക്കെ വൻ ടീമിനെ തന്നെ പിശീലിപ്പിക്കാൻ ഗ്വാർഡിയോളക്കായിരുന്നു.തന്റെ വിജയ കാരണം ഇതാണെന്നാണ് ഗ്വാർഡിയോള വിശ്വസിക്കുന്നത്. സൂപ്പർ താരങ്ങൾ ഇല്ലാതെ കിരീടങ്ങൾ നേടുന്ന പരിശീലകരു ഈ ലോകത്തുണ്ട്. അവരാണ് യഥാർത്ഥത്തിൽ മികച്ച പരിശീലകർ എന്നും ഗ്വാർഡിയോള കുട്ടിച്ചേർത്തു.






































