Foot Ball Top News

സ്പാനിഷ് ഫുട്‌ബോളിന്റെ അധികാരം പിടിച്ചടക്കാൻ കസിയാസ്

February 13, 2020

author:

സ്പാനിഷ് ഫുട്‌ബോളിന്റെ അധികാരം പിടിച്ചടക്കാൻ കസിയാസ്

സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി റയൽ മാഡ്രിഡ് ഇതിഹാസം ഐകർ കസിയാസ്. നിലവിലെ പ്രസിഡന്റ് റൂബിയാലസിനെതിരെ കസിയാസ് മത്സരിച്ചേക്കുമെന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. കസിയാസ് നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയുടെ താരമാണ്.

ജൂണിൽ നടക്കാനിരിക്കുന്ന 2020 യൂറോ കപ്പിന് മുന്നോടിയായി സ്പാനിഷ് എഫ് എ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം നടന്നേക്കും. താൻ മത്സരിക്കുമെന്ന കാര്യം കസിയാസ് സ്‌പെയിൻ കായിക മന്ത്രിയെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള വകുപ്പിനെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് 38 വയസുകാരനായ കസിയാസ്. നീണ്ട 16 വർഷം സ്‌പെയിൻ ദേശീയ ടീമിന്റെ വല കാത്ത മുൻ റയൽ ഗോളിയായ കസിയാസ് രാജ്യത്തിനായി ലോകകപ്പ്, യൂറോ കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

Leave a comment