പോർച്ചുഗൽ ക്ലബ്ബിൽ കരാർ ഒപ്പുവച്ച് ഇന്ത്യൻ യുവതാരം
ഇന്ത്യൻ യുവ താരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ ക്ലബിൽ പന്തുതട്ടും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. ഏതാനും മാസങ്ങളായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ ആയിരുന്നു താരം. സ്റ്റാലിന്റെ പ്രകടനത്തിൽ തൃപ്തരായ ക്ലബ് താരത്തിന് രണ്ട് വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 19കാരനായ സ്റ്റാലിൻ തുടക്കത്തിൽ ഏവ്സിന്റെ റിസേർവ്സ് ടീമിനു വേണ്ടിയാകും കളിക്കളത്തിലിറങ്ങുക.
ഇന്ത്യക്കു വേണ്ടി അണ്ടർ 17 ലോകകപ്പിൽ സ്റ്റാലിൻ കളിച്ചിരുന്നു. ചണ്ഡിഗഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. അവസാന രണ്ടു സീസണുകളിലും ഇന്ത്യൻ ആരോസിൽ കളിക്കുകയായിരുന്നു. സ്റ്റാലിന് താമസിയാതെ തന്നെ പോർച്ചുഗലിൽ സീനിയർ ടീമിനൊപ്പം അരങ്ങേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.






































