പേരു മാറ്റാനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളിലൊന്നായ റോയൽ ചലഞ്ചേഴ്‌സ് തങ്ങളുടെ പേരു മാറ്റാനൊരുങ്ങുന്നു. നിലവിലുണ്ടായിരുന്ന ‘റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ’ എന്ന പേരിനു പകരം ‘റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു’ എന്ന പേരു സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നിന്ന് ബാംഗ്ലൂർ എന്ന ഭാഗം ഒഴിവാക്കി റോയൽ ചലഞ്ചേഴ്‌സ് എന്ന് മാത്രമാക്കിയിട്ടുണ്ട്.
ചില ആരധകർ ടീമിന്റെ പേരിൽ നിന്ന് ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. 1972 വരെ ബെംഗളൂരു എന്നായിരുന്നു ഗാർഡൻ സിറ്റിയുടെ പേര്. തുടർന്ന് 2014ലാണ് കർണാടക ഗവൺമെൻറ് ബാംഗ്ലൂരിന്റെ പേർ വീണ്ടും ബെംഗളൂരു എന്നാക്കിമാറ്റിയത്.






































