Cricket Top News

വനിത ടി20 ത്രിരാഷ്ട്ര പരമ്പര ഫൈനൽ: ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു

February 13, 2020

author:

വനിത ടി20 ത്രിരാഷ്ട്ര പരമ്പര ഫൈനൽ: ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു

ത്രിരാഷ്‌ട്ര വനിത ടി20 മത്സരത്തിൽ ഇന്ത്യക് തോൽവി. ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 11 റൺസിന് തോൽപ്പിച്ചു. ഓസ്‌ട്രേലിയ നേടിയ 155 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 144 റൺസിന് അവസാനിച്ചു. 115/3 എന്ന നിലയിൽ നിന്ന് ഇന്ത്യ പെട്ടെന്ന് കൂപ്പുകുത്തുകയായിരുന്നു. ജെസ്‌ ജൊനാസന്‍ ആണ് ഇന്ത്യയെ തകർത്തത്. 29 റൺസിനാണ് ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായത്. 66 റൺസ് നേടിയ സ്‌മൃതി മന്ദാന മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

ഷഫാലി വര്‍മ (10), ഹര്‍മന്‍പ്രീത്‌ കൗര്‍ (14), ജെമീമ റോഡ്രിഗസ്‌ (2) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ബെത്ത്‌ മൂണി 71 റൺസ് നേടി പുറത്താകാതെ നിന്നു. ബെത്തിന്റെ തകർപ്പൻ ബാറ്റിങ്ങിലാണ് ഓസ്‌ട്രേലിയ 155 റൺസ് നേടിയത്.

Leave a comment