Foot Ball Top News

പോചടീനോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താൻ സാധ്യത

February 12, 2020

author:

പോചടീനോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താൻ സാധ്യത

മുൻ ടോട്ടൻഹാം പരിശീലകൻ പോചടീനോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങി വരണം എന്ന ആഗ്രഹം വ്യക്തമാക്കി. രണ്ട് മാസം മുൻപ് മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടോട്ടൻഹാം പോചടീനോയെ പുറത്താക്കിയിരുന്നു. അതിനു ശേഷം പുതിയ ചുമതലകളൊന്നും തന്നെ പോചടീനോ ഏറ്റെടുത്തിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ മുതൽ അദ്ദേഹത്തെ പരിശീലകനാക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്‌.

ഇതിനായുള്ള പ്രാരംഭഘട്ട ചർച്ചകൾ യുണൈറ്റഡ് ബോർഡ് ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ യുണൈറ്റഡ് പരിശീലകനായുള്ള ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ വളരെ ദയനീയ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെക്കുന്നത്. ഒലെയെ ഈ സീസൺ അവസാനം പുറത്താക്കുകയും പകരം പോചടീനോയെ കൊണ്ടുവരികയും ചെയ്യാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പരിശീലകനാണ് പോചടീനോ.

Leave a comment