ചെൽസിക്കെതിരെ അരങ്ങേറാൻ ഇഗാളോ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ്ങായ ഇഗാളോ ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിക്കും. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ചൈനയിൽ നിന്നായിരുന്നു ഇഗാളോ മാഞ്ചസ്റ്ററിലേക്കെത്തിയത്. താരം പക്ഷെ യുണൈറ്റഡിനൊപ്പം ട്രെയിനിങിനായി സ്പെയിനിലേക്ക് പോയിരുന്നില്ലെങ്കിലും ചെൽസിക്കെതിരായ സ്ക്വാഡിൽ ഉണ്ടായിരിക്കുമെന്ന് പരിശീലകൻ ഒലെ വ്യക്തമാക്കി.
ചൈനയിൽ നിന്ന് വന്നതിനാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാൻ തടസ്സങ്ങളുള്ളതിനാലാണ് ഇഗാളൊ സ്പെയിനിലേക്ക് പോകാതിരുന്നത്. യുണൈറ്റഡിൽ സ്ട്രൈക്കറായി ഇറങ്ങാൻ ആരുമില്ലാത്തതിനാൽ ഇഗാളൊയെ ഉപ്പായും ആദ്യ ഇലവനിൽ തന്നെ യുണൈറ്റഡ് ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






































