Foot Ball Top News

കരാർ പുതുക്കി യുവന്റസ് ഗോൾ കീപ്പർ

February 12, 2020

author:

കരാർ പുതുക്കി യുവന്റസ് ഗോൾ കീപ്പർ

യുവന്റസ് ഗോൾ കീപ്പർ ചെസ്‌നിയുമായുള്ള കരാർ ക്ലബ്ബ് പുതുക്കി. പുതുക്കിയ കരാർ പ്രകാരം 2024 വരെ താരം ഇറ്റാലിയൻ ക്ലബ്ബിൽ തുടരും. നിലവിൽ ഒന്നാം നമ്പർ ഗോൾ കീപ്പറാണ് ചെസ്‌നി. 2017 ൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിൽ നിന്നാണ് താരം യുവന്റസിലെത്തിയത്. പോളണ്ട് ദേശീയ താരമാണ് ചെസ്നി.

ആഴ്സണൽ യൂത്ത് ടീം സ്ഥിയാണ് താരം കരിയർ ആരംഭിക്കുന്നത്. 2009 ൽ സീനിയർ കരിയറും ആരംഭിച്ചു. പിന്നീട് ബ്രെന്റ് ഫോഡിൽ ലോണിൽ കളിച്ച താരം 2015 ൽ റോമയിൽ ലോണിൽ എത്തിയാണ് സീരി എ കരിയർ ആരംഭിച്ചത്. രണ്ട് വർഷം റോമയിൽ തിളങ്ങിയതോടെയാണ് താരത്തെ സ്വന്തമാക്കാൻ യുവന്റസ് തീരുമാനിച്ചത്. 2017 ൽ യുവന്റസിൽ എത്തിയ താരം ബുഫണിന് പിറകിൽ ആയിരുന്നെങ്കിലും പിന്നീട് ഒന്നാം നമ്പർ ഗോളിയായി ഉയർത്തപ്പെട്ടു. 12 മില്യൺ യൂറോയോളമാണ് യുവന്റസ് ആഴ്സണലിന് താരത്തിനായി നൽകിയത്. 2009 മുതൽ പോളിഷ് ദേശീയ ടീമിലും അംഗമാണ് ഇദ്ദേഹം.

Leave a comment