Foot Ball Top News

യുവ താരം ഗിൽമോർ ഇനി ചെൽസി സീനിയർ ടീമിൽ

February 12, 2020

author:

യുവ താരം ഗിൽമോർ ഇനി ചെൽസി സീനിയർ ടീമിൽ

ചെൽസി യുവ താരമായ ബില്ലി ഗിൽമോറിന് സീനിയർ ടീമിലേക്ക് സ്ഥാന കയറ്റം. നിലവിൽ ചെൽസി യുവ ടീമിന്റെ ഭാഗമായിരുന്ന ഗിൽമോർ നേരത്തെ സീനിയർ ടീമിന്റെ ഭാഗമായി കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരമായി സീനിയർ ടീമിന്റെ ഭാഗമാകുന്നത്.

EDINBURGH, SCOTLAND – SEPTEMBER 2: Scotland’s Billy Giomour is pictured during a Scotland Under 21 media session at Norton House, on September 2, in Edinburgh, Scotland. (Photo by Ross Parker/SNS Group via Getty Images)

സ്കോട്ടിഷ് താരമായ ഗിൽമോർ 2017 ലാണ് ചെൽസിയിലെത്തുന്നത്. സ്കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്സിൽ നിന്നാണ് താരം ലണ്ടനിലെത്തിയത്. 18 വയസ്സ് മാത്രമുള്ള താരത്തിന് നേരത്തെ തന്നെ ലംപാർഡ് അരങ്ങേറ്റം നൽകിയിരുന്നു. ആഗസ്റ്റ് 31 ന് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെയാണ് താരം തന്റെ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയത്. മധ്യനിരയിൽ മികച്ച കളി കാഴ്ചവക്കുന്ന താരം മികച്ച പാസുകൾ നൽകുന്നതിൽ പ്രശസ്തനാണ്. ജനുവരിയിൽ പുതിയ സൈനിങ് ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് ലംപാർഡ് താരത്തിന് പ്രമോഷൻ നൽകിയത്.
ചെൽസി ഏറെ പ്രതീക്ഷ പുലർത്തുന്ന മധ്യനിര താരമാണ് ഗിൽമോർ.

Leave a comment