ബാല്യം മുതൽ മാതൃക ബെക്കാമെന്ന് നെയ്മർ
താൻ ചെറിയ പ്രായം മുതൽ മാതൃകയാക്കുന്നത് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെയാണെന്ന് ബ്രസീലിയൻ താരം നെയ്മർ. തന്റെ ഹെയർ സ്റ്റെയിൽ മുതൽ സർവതി ലും ബെക്കാമിന്റെ സ്വാധീനം കാണാമെന്നും നെയ്മർ പറയുന്നു. ബാല്യകാലം മുതൽ താൻ സൂക്ഷ്മമായി ബെക്കാമിനെ പിന്തുടർന്നിരുന്നു. അദ്ദേഹം ബൗൾ കിക്ക് ചെയ്യുന്ന ശൈലി, തന്നെ വലിയ തോതിൽ ആകർഷിച്ചിരുന്നതായും നെയ്മർ പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായിരുന്ന ബെക്കാം ഒരു കാലത്ത് ഫുട്ബോൾ ലോകത്തെ ഫാഷൻ ഐക്കൺ തന്നെയായിരുന്നു.






































