കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്ന് 35 വയസ്സുകാരൻ അഡബായോർ
മുൻ ആഴ്സണൽ സ്ട്രൈക്കറായ ഇമ്മാനുവൽ അഡബായോർ തന്റെ കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. പരാഗ്വേ ക്ലബ്ബായ ‘ ക്ലബ്ബ് ഒളിമ്പിയയിൽ’ ആണ് ഇത്തവണ താരം ചേർന്നത്. ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ ദേശീയ ടീം അംഗം കൂടിയാണ് ഈ 35 വയസുകാരൻ.
ഫ്രഞ്ച് ക്ലബ്ബായ മേറ്റ്സിലാണ് താരത്തിന്റെ അരങ്ങേറ്റം.
2001 ൽ ആയിരുന്നു അത്. പിന്നീട് ഫ്രഞ്ച് ലീഗിൽ 2003 മുതൽ 2006 വരെ മൊണാകോയിൽ കളിച്ചു. പിന്നീട് പ്രീമിയർ ലീഗിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കു വേണ്ടി കളിച്ച താരം ലോണിൽ റയൽ മാഡ്രിഡ്, ടോട്ടനം ടീമുകൾക്ക് വേണ്ടിയും പന്തു തട്ടി. 2016 ൽ ക്രിസ്റ്റൽ പാലസിൽ ചേർന്ന താരത്തിന്റെ അവസാനത്തെ ക്ലബ്ബുകൾ തുർക്കിഷ് ആയിരുന്നു. ഇസ്താംബുൾ ബസാക്കിയേർ, കയാസീരിസ്പോർ എന്നിവയായിരുന്നു അവ.






































