Cricket Top News

ഓസ്‌ട്രേലിയൻ ക്രിക്കറ്റെർ ഓഫ് ദി ഇയർ : ഡേവിഡ് വാർണർ

February 11, 2020

author:

ഓസ്‌ട്രേലിയൻ ക്രിക്കറ്റെർ ഓഫ് ദി ഇയർ : ഡേവിഡ് വാർണർ

കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ അവാർഡ് ഓപ്പണിങ് ബാറ്റ്സ്മാനായ ഡേവിഡ് വാർണർക്ക് ലഭിച്ചു. ലോകകപ്പിലും തുടർന്നും താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തത്. അതു കൂടാതെ മികച്ച ഏകദിന താരവും ടി20 താരവും ഡേവിഡ് വാർണർ തന്നെയാണ്.

ഒരു വോട്ടിന്റെ വ്യതാസത്തിലാണ് ഡേവിഡ് വാർണർ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയത്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസുമാണ്. നേരത്തെ 2016ലും 2017ലും ഡേവിഡ് വാർണർ ഈ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിൽ 647 റൺസ് അടിച്ചുകൂട്ടിയ വാർണർ ഏറ്റവുംകൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രോഹിത് ശർമ്മക്ക് താഴെ രണ്ടാം സ്ഥാനത്താണ്.

Leave a comment