Tennis Top News

പ്രചോദനമായി സാനിയയുടെ മേക്ക് ഓവറും തിരിച്ചു വരവും

February 11, 2020

author:

പ്രചോദനമായി സാനിയയുടെ മേക്ക് ഓവറും തിരിച്ചു വരവും

കായിക ശേഷി കുറയുന്നതിനാലും ഭാരം കൂടുന്നതിനാലും അമ്മയായ ശേഷം കായിക രംഗത്തേക്ക് തിരിച്ചെത്തുക ക്ലേശകരമാണ്. കടുത്ത അച്ചടക്കത്തോടെ മാസങ്ങളോളം നീണ്ട നിരന്തരമായ പരിശ്രമം ഇതിനാവശ്യമാണ്. ഇത്തരത്തില്‍ കായികരംഗത്ത് വിജയം വരിച്ചവരുമുണ്ട്.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയാണ് ഈ പട്ടികയിലെ പുതുമുഖം. അമ്മയാകാനായി രണ്ടുവര്‍ഷത്തോളം കളിക്കളത്തില്‍നിന്നും വിട്ടുന്നനിന്ന താരം ഗംഭീരമായ തിരിച്ചുവരവ് നടത്തുകയാണ്.
തിരിച്ചവരവിനായി വലിയ രീതിയിലുള്ള മുന്നൊരുക്കം നടത്തിയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സാനിയ. വില്ലനായി നിന്ന തടി കുറയ്ക്കുക എന്നതായിരുന്നു പ്രധാന പ്രശ്നം. കഠിന പരിശ്രമത്തിലൂടെ നാലുമാസം കൊണ്ട് 24 കിലോ കുറയ്ക്കാനായെന്ന് താരം വെളിപ്പെടുത്തി. 89 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോള്‍ 63 കിലോ ആയി കുറഞ്ഞെന്ന് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു. പഴയതും പുതിയതുമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കായിക ശേഷി വീണ്ടെടുത്തതോടെ പഴയകാലത്തെത്തിയ ഫീലാണെന്ന് സാനിയ പറയുന്നു. വമ്പന്‍ മത്സരങ്ങള്‍ക്കിറങ്ങാന്‍ തനിക്കിപ്പോള്‍ കഴിയും. ആര് എന്തൊക്കെ പറഞ്ഞാലും സ്വപ്‌നങ്ങളെ പിന്തുടരുക. എനിക്കിതാകുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നും സാനിയ പറയുന്നു.
സ്ത്രീത്വത്തെ തന്നെ പ്രചോദിപ്പിക്കുന്നതാണ് സാനിയയുടെ വാക്കുകൾ.

Leave a comment