Cricket Top News

സച്ചിനായി വോട്ടഭ്യർത്ഥിച്ച് കോഹ്ലി

February 11, 2020

author:

സച്ചിനായി വോട്ടഭ്യർത്ഥിച്ച് കോഹ്ലി

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും അവിസ്മരണീയമായ കായിക മുഹൂര്‍ത്തത്തിനുള്ള ഗ്രേറ്റസ്റ്റ് ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിനായി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോകകപ്പ് നേട്ടത്തിന് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററിൽ. സുഹൃത്ത്, സഹതാരം, മാര്‍ഗദര്‍ശി, ആരാധന മൂര്‍ത്തി ഇവയെല്ലാമായ സച്ചിന് വോട്ടുചെയ്യണമെന്നാണ് കോലിയുടെ ട്വിറ്റർ കുറിപ്പ്.

സച്ചിന്‍ ടീമിനൊപ്പം ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം വോട്ട് ചെയ്യേണ്ട ലിങ്കും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16 വരെയാണ് വോട്ട് ചെയ്യാന്‍ അവസരം. ജനുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 17നാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഒരു രാജ്യത്തിന്റെ ആവേശമായി ടീമിനെ കിരീടത്തിലേക്കെത്തിച്ച ഇതിഹാസ താരമെന്ന നിലയ്ക്കാണ് സച്ചിന്റെ ലോകകപ്പ് നേട്ടത്തെ പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിരവധി നാമനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടിങ്ങിലൂടെ 20 പേര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്.

Leave a comment