ടി20യിലെ സൂപ്പർ ഓവർ സമനില നിയമത്തിൽ മാറ്റം വരുത്തി ഐസിസി
2019 ലെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള സൂപ്പർ ഓവര്‍ വിവാദമായതോടെ സൂപ്പർ ഓവറിൽ മാറ്റം കൊണ്ടുവരാൻ ക്രിക്കറ്റ് കൗൺസിൽ ശ്രമിക്കുകയായിരുന്നു. ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവറും സമനിലയിൽ എത്തിയതോടെ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു. അതായത് ഏത് ടീമാണോ ഏറ്റവും കൂടുതൽ ഫോറും, സിക്സും നേടിയത് അവർ വിജയിക്കും. ഈ നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉണ്ടായത്.
ഈ നിയമം മുൻ താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും കടുത്ത വിമർശനത്തിന് വിധേയമായി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഈ നിയമം പിൻവലിച്ചു, ഇനിയും അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ഒന്നിലധികം സൂപ്പർ ഓവറുകൾ നടത്താനും ഇപ്പോൾ തീരുമാനിച്ചു. വ്യക്തമായ വിജയി വരുന്നതുവരെ ഒന്നിലധികം സൂപ്പർ ഓവറുകൾ ഉണ്ടാകും.






































