Cricket Top News

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

February 11, 2020

author:

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വാർഷിക അവാർഡ് ദാന ചടങ്ങ് തിങ്കളാഴ്ച ക്രൗൺ മെൽബണിൽ നടന്നു. എല്ലാ ഓസ്‌ട്രേലിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ മികച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയും സ്വന്തമാക്കി. സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് വാർണർ ഇത്തവണ അവാർഡ് നേടിയത്.

മൂന്ന് ഫോര്മാറ്റിലും മികച്ച പ്രകടനമാണ് കഴിഞ്ഞ വര്ഷം വാർണർ നടത്തിയത്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയും, ഏകദിനത്തിൽ മൂന്ന് സെഞ്ചുറികളും നേടിയ വാർണർ ആഷസിൽ മാത്രമാണ് അൽപ്പം പുറകോട്ട് പോയത്. വാർണറും,എലിസ് പെറിയും ഇത് മൂന്നാം തവണയാണ് അവാർഡ് സ്വന്തമാക്കുന്നത്. മൂന്നാമത്തെ അലൻ ബോർഡർ മെഡൽ നേടിയ ശേഷം വാർണർ പ്രസംഗത്തിൽ കണ്ണീരോടെയാണ് സംസാരിച്ചത്. സ്റ്റീവ് സ്മിത്തിനെതിരെ ഒരു വോട്ട് ലീഡ് നേടിയാണ് അദ്ദേഹം മെഡൽ നേടിയത്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്തെത്തി.194 വോട്ടാണ് വാർണർക്ക് ലഭിച്ചത്.

പുരുഷ ഏകദിന പ്ലെയർ ഓഫ് ദ ഇയർ: ആരോൺ ഫിഞ്ച്

വനിതാ ഏകദിന പ്ലെയർ ഓഫ് ദ ഇയർ: അലിസ്സ ഹീലി

ബെറ്റി വിൽ‌സൺ യംഗ് ക്രിക്കറ്റ് ഓഫ് ദ ഇയർ: ടെയ്‌ല

ബ്രാഡ്മാൻ യംഗ് ക്രിക്കറ്റ് ഓഫ് ദ ഇയർ: വെസ് അഗർ

പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ: മർനസ് ലാബുസ്ചെയ്ൻ

വനിതാ ആഭ്യന്തര കളിക്കാരൻ: മോളി സ്ട്രാനോ

പുരുഷ ആഭ്യന്തര കളിക്കാരൻ: ഷോൺ മാർഷ്

ഹാൾ ഓഫ് ഫെയിം ഇൻഡക്ഷൻ (പുരുഷൻ): ക്രെയ്ഗ് മക്‌ഡെർമോട്ട്

ഹാൾ ഓഫ് ഫെയിം ഇൻഡക്ഷൻ (സ്ത്രീ): ഷാരോൺ ടെർഡ്രിയ

വനിതാ ഇന്റർനാഷണൽ ട്വന്റി -20 പ്ലെയർ ഓഫ് ദ ഇയർ: അലിസ്സ ഹീലി

പുരുഷ ഇന്റർനാഷണൽ ട്വന്റി -20 പ്ലെയർ ഓഫ് ദ ഇയർ: ഡേവിഡ് വാർണർ

ഈ വർഷത്തെ വനിതാ ക്രിക്കറ്റ് താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് മെഡൽ: എല്ലിസ് പെറി

പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ മെഡൽ: ഡേവിഡ് വാർണർ

Leave a comment