Cricket Top News

ജെയിംസ് ഫോസ്റ്ററെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ഫീല്‍ഡിങ് പരിശീലകനായി നിയമിച്ചു

February 10, 2020

author:

ജെയിംസ് ഫോസ്റ്ററെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ഫീല്‍ഡിങ് പരിശീലകനായി നിയമിച്ചു

ഐപിഎൽ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൻറെ ഫീല്‍ഡിങ് പരിശീലകനായി ജെയിംസ് ഫോസ്റ്ററെ നിയമിച്ചു. ഈ വര്ഷം ആരംഭിക്കുന്ന പുതിയ സീസണിലേക്കാണ് ജെയിംസ് ഫോസ്റ്ററെ നിയമിച്ചിരിക്കുന്നത്. ടീമിനെ മികച്ച ഫോമിൽ എത്തിക്കാൻ നിരവധി മാറ്റങ്ങൾ ആണ് നടത്തുന്നത്. ടീമിൻറെ ഫീൽഡിങ് ശക്തമാക്കാനും പരിശീലക രംഗത്ത് നിരവധി മാറ്റങ്ങൾ ആണ് കൊണ്ടുവരുന്നത്.

ടീമിൻറെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിയമിച്ചിരുന്നു. മക്കല്ലം നേരത്തെ കൊൽക്കത്ത ടീമിൽ കളിച്ചിട്ടുണ്ട്. ജാക്വിസ് കാലിസിനെ മാറ്റിയാണ് മക്കല്ലത്തെ മുഖ്യ പരിശീലകനാക്കിയത്. ക്രിക്കറ്റര്‍ ശുഭദീപ് ഘോഷിന് പകരക്കാരനായിട്ടാണ് ഫോസ്റ്റർ എത്തുന്നത്.

Leave a comment