ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷേദ്പൂർ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിഒൻപതാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷേദ്പൂരിനെ നേരിടും.ഗുവാഹത്തിയില്‍ നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. മൂന്ന് വ്യതാസങ്ങൾ ആണ് നോർത്ത് ഈസ്റ്റ് ടീമിൽ ഉള്ളത്. ജോസും, റെഡീമും ആണ് ടീമിൽ എത്തിയത്. ജംഷഡ്പൂർ ടീമിൽ അഞ്ച് വ്യതാസങ്ങൾ ആണ് ഉള്ളത്.
വിജയങ്ങൾ ഇല്ലാത്ത രണ്ട് ടീമുകൾക്കും ജയം തേടി ഇറങ്ങുമ്പോൾ രണ്ട് ടീമിന്റെയും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടുണ്ട്.15 കളികളില്‍നിന്നും 16 പോയിന്റുള്ള ജംഷഡ്പൂർ നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. 14 കളികളിൽ നിന്ന് 12 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.






































