Foot Ball Top News

ഗോകുലം എഫ് സി വനിത ഐ ലീഗ് ഫൈനലിൽ

February 10, 2020

author:

ഗോകുലം എഫ് സി വനിത ഐ ലീഗ് ഫൈനലിൽ

കേരളത്തിന് അഭിമാനമായി കേരള ഗോകുലം എഫ് സി വനിത ടീം. ഐ ലീഗ് വനിത സെമി ഫൈനൽ മൽസരത്തിൽ ഗോകുലം എഫ് സി സേതു എഫ് സിയെ തോൽപ്പിച്ചു. ഇതോടെ ആദ്യമായി വനിത ഐ ലീഗിൽ ഒരു കേരള ക്ലബ് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജയം. ഏകപക്ഷീയമായ മത്സരത്തിൽ മനീഷയും, സബിത്ര ബണ്ഡാരിയും ആണ് ഗോളുകൾ നേടിയത്. സബിത്ര ഇരട്ട ഗോളുകൾ നേടി.

ആദ്യ പകുതിയിൽ തന്നെ ഗോകുലം രണ്ട് ഗോളുകൾ നേടി. ക്രിപ്സ ആയിരിക്കും ഫൈനലിൽ ഗോകുലത്തിൻറെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഗോകുലം സെമിയിൽ എത്തിയത്.നിലവിലെ ചാമ്ബ്യന്മാരെയാണ് ഗോകുലം തോൽപ്പിച്ചത്.

Leave a comment