Foot Ball Top News

ഐഎസ്‌എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷേദ്പൂരിനെ നേരിടും

February 10, 2020

author:

ഐഎസ്‌എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷേദ്പൂരിനെ നേരിടും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിഒൻപതാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷേദ്പൂരിനെ നേരിടും.ഗുവാഹത്തിയില്‍ നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. വിജയങ്ങൾ ഇല്ലാത്ത രണ്ട് ടീമുകൾക്കും ജയം തേടി ഇറങ്ങുമ്പോൾ രണ്ട് ടീമിന്റെയും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടുണ്ട്.

നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റിരുന്നു. അവസാന മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്‌സിനോട് സമനില നേടിയിരുന്നു. ജംഷഡ്‌പൂരിനും അതേ അവസ്ഥ തന്നെയാണ്. അവസാനം നടന്ന അഞ്ചു കളികളില്‍ നാലിലും തോറ്റ ടീം ഒന്നില്‍ മാത്രമായിരുന്നു ജയിച്ചത്. 15 കളികളില്‍നിന്നും 16 പോയിന്റുള്ള ജംഷഡ്‌പൂർ നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. 14 കളികളിൽ നിന്ന് 12 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.

Leave a comment