Foot Ball Top News

വീണ്ടും പരിക്കുമായി ഡഗ്ലസ് കോസ്റ്റ; ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

February 10, 2020

author:

വീണ്ടും പരിക്കുമായി ഡഗ്ലസ് കോസ്റ്റ; ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

പരിക്കു മാറി കഴിഞ്ഞ ആഴ്ച ടീമിൽ തിരിച്ചെത്തിയ ഡഗ്ലസ് കോസ്റ്റയ്ക്ക് വീണ്ടും പരിക്ക്. യുവന്റസിന്റെ ഹെല്ലാസ് വെറോണയ്ക്ക് എതിരായ മത്സരത്തിനിടയിലാണ് ഈ ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. വീണ്ടും ഒരു മാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വന്നേക്കാം. സീസൺ തുടക്കത്തിൽ പരിക്കേറ്റ കോസ്റ്റയ്ക്ക് അവസാന രണ്ട് മാസങ്ങളിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു.

കരിയറിൽ മസിൽ ഇഞ്ച്വറികൾ ആവർത്തിക്കപ്പെടുന്ന താരമാണ് ഡഗ്ലസ് കോസ്റ്റ. ഇപ്പോഴും മസിൽ ഇഞ്ച്വറി തന്നെയാണ് പ്രശ്നം. ക്രിയേറ്റീവ് താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന യുവന്റസിന് കോസ്റ്റയുടെ പരിക്ക് തലവേദനയാകും. മിലാൻ, സ്പാൽ, ബ്രെഷ എന്നീ ടീമുകൾക്ക് എതിരായ ലീഗ് മത്സരങ്ങൾക്കൊപ്പം ലിയോണ് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും കോസ്റ്റയ്ക്ക് നഷ്ടമാകാനാണ് സാധ്യത.

Leave a comment