Cricket Top News

ബംഗ്ലാ താരങ്ങളുടേത് പ്രകോപനപരമായ പെരുമാറ്റം : ഗ്രൗണ്ടിലെ കയ്യാങ്കളിയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍

February 10, 2020

author:

ബംഗ്ലാ താരങ്ങളുടേത് പ്രകോപനപരമായ പെരുമാറ്റം : ഗ്രൗണ്ടിലെ കയ്യാങ്കളിയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍

ഇന്ത്യൻ താരങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് ഗ്രൗണ്ടിൽ അടിപിടിയുണ്ടായതെന്ന് ഇന്ത്യ അണ്ടര്‍ 19 നായകൻ പ്രിയം ഗാർഗ്.അണ്ടർ 19 ലോകകപ്പ് നേടിയതിന് ശേഷം ബംഗ്ലാദേശ് താരങ്ങളുടേത് ‘വൃത്തികെട്ട’ പ്രതികരണമായിരുന്നു.

തങ്ങളുടെ ആദ്യ ഐ.സി.സി ട്രോഫി ബംഗ്ലാദേശ് സ്വന്തമാക്കിയത് മഴനിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു. മത്സരത്തിന് ശേഷം ഇരു ടീമിലേയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടായി മാറി. ബംഗ്ലാദേശിന്റെ റാകിബുൽ ഹസൻ വിജയ റൺ നേടിയതിന് പിന്നാലെ സ്റ്റാഫുകൾ ഉൾപ്പെടെ ബംഗ്ലാദേശ് ടീം കളിക്കളത്തിലേക്ക് ഓടിയെത്തിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. ഇന്ത്യൻ താരങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് അടിപിടിയുണ്ടായത്.

Leave a comment