ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് റെക്കോർഡുമായി പാക് യുവ താരം
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ടെസ്റ്റില്‍ ഹാട്രിക് വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി പാക് താരത്തിന്റെ പേരിൽ. ഫാസ്റ്റ് ബൗളര്‍ നസീം ഷായാണ് ഈ റെക്കോര്‍ഡിന് അർഹനായത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് താരം ഈ ബഹുമതി നേടിയത്. 16 വയസ്സും 359 ദിവസവുമാണ് നിലവിൽ നസീം ഷായുടെ പ്രായം.
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് നസീം ഷായുടെ റെക്കോഡ് നേട്ടം. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരായ നജുമുല്‍ ഹൊസൈന്‍, തൈജുല്‍ ഇസ്ലാം, മുഹമ്മദുള്ള എന്നിവരെയാണ് നസീം ഷാ ഈ മത്സരത്തിൽ പുറത്താക്കിയത്. നസീം ഷായുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കളിയില്‍ ആധിപത്യം നേടാന്‍ പാകിസ്ഥാനാവുകയും ചെയ്തു.
ബംഗ്ലാദേശ് ലെഗ്‌സ്പിന്നര്‍ അലോക് കപാലിയയുടെ റെക്കോര്‍ഡാണ് ഇതോടെ നസീം തകര്‍ത്തത്. പാകിസ്ഥാനെതിരെ 2003 ല്‍ പെഷവാറില്‍ വെച്ചായിരുന്നു അലോക് കപാലിയ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന താരമെന്ന് റെക്കോര്‍ഡ് നസീം ഷാ നേരത്തെ സ്വന്തമാക്കിയിരുന്നു






































