ബിഗ് ബാഷ് കിരീടം സിഡ്‌നി സിക്‌സേഴ്‌സിന്
ഓസ്‌ട്രേലിയന്‍ ടി20 മത്സരമായ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി സിക്‌സേഴ്‌സിന് കിരീടം.ഫൈനലിൽ മെല്‍ബണ്‍ സ്റ്റാര്‍സിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. 19 റൺസിനായിരുന്നു അവരുടെ വിജയം. മഴ തടസപ്പെടുത്തിയ മൽസരത്തിൽ ഓവർ ചുരുക്കിയാണ് മൽസരം നടത്തിയത്. 12 ഓവർ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്‌സ് 116 റൺസ് നേടിയപ്പോൾ, മെല്‍ബണ്‍ സ്റ്റാര്‍സ് 12 ഓവറിൽ 97 റൺസ് നേടി.
ആദ്യം ബാറ്റ് ചെയ്ത സിഡ്‌നിക്ക് വേണ്ടി ജോഷ് ഫിലിപെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് നടത്തിയത്. 29 പന്തില്‍ നിന്ന് 56 റണ്‍സ് ആണ് താരം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മെൽബൺ സ്റ്റാർസിന് വേണ്ടി നിക്ക് ലാര്‍ക്ക് 38 റൺസ് നേടി. എന്നാൽ വലിയ അടികളിലൂടെ റൺസ് കയറ്റാൻ അവർക്കായില്ല. നാല് അർദ്ധശതകങ്ങളാണ് ജോഷ് അവസാന നാല് ഇന്നിങ്ങ്‌സുകളിൽ നേടിയത്. 487 റൺസ് ആണ് ഈ സീസണിൽ താരം നേടിയത്.






































