Foot Ball Top News

ഇന്റർ മിലാന്റെ തിരിച്ചുവരവിന് സാക്ഷിയായി ഇറ്റാലിയൻ ലീഗ്

February 10, 2020

author:

ഇന്റർ മിലാന്റെ തിരിച്ചുവരവിന് സാക്ഷിയായി ഇറ്റാലിയൻ ലീഗ്

ഇറ്റാലിയൻ ലീഗിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാന് തിളക്കുന്ന ജയം.രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-2 എന്ന നിലയിലാണ് അവർ വിജയം സ്വന്തമാക്കിയത്. ഇന്റർ മിലാന് ലീഗിന്റെ തലപ്പത്തേക്ക് തിരികെയെത്താനും ഈ വിജയം കൊണ്ടായി. ആദ്യ പകുതിയിൽ ഇബ്രാഹിമോവിചിന്റെ മികവിൽ രണ്ട് ഗോളിന് മുന്നിൽ എത്താൻ മിലാന് ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഇന്റർ മത്സരത്തിലേക്ക് തിരികെയെത്തി. 51ആം മിനുട്ടിൽ ബ്രൊസോവിചിലൂടെ ഇന്ററിന്റെ ആദ്യ ഗോൾ പിറന്നു. 54ആം മിനുട്ടിൽ വെസിനോയിലൂടെ ഇന്റർ സമനിലയും നേടി.
70ആം മിനുട്ടിൽ ഡെ വ്രിജിയിലൂടെ ആണ് ആദ്യമായി ഇന്റർ ലീഡ് നേടിയത്. പിന്നാലെ ലുകാകുവിന്റെ ഗോളിൽ 4-2ന്റെ വിജയവും ഇന്റർ മിലാൻ ഉറപ്പിച്ചു. ജയത്തോടെ ഇന്റർ മിലാന് 54 പോയന്റ് നേട്ടമാണുള്ളത്.

Leave a comment