Foot Ball Top News

മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം മഴ മൂലം തടസ്സപ്പെട്ടു

February 10, 2020

author:

മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം മഴ മൂലം തടസ്സപ്പെട്ടു

മാഞ്ചെസ്റ്ററിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10 മണിക്ക് വെസ്റ്റ് ഹാമിന് എതിരെ നടക്കേണ്ട മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ലിവർപൂളിന് 22 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇത് 19 ആയി കുറക്കാനുള്ള അവസരമായിരുന്നു അവർക്ക് ഇന്നത്തെ മത്സരം. വെസ്റ്റ് ഹാമാകട്ടെ തരം താഴ്ത്തൽ ഭീഷണിയിലുമാണ്. നിലവിൽ 24 പോയിന്റുമായി 18 ആം സ്ഥാനത്താണ് അവർ.

Leave a comment