7.7 മില്യൺ ഡോളർ സമാഹരിച്ച് ബുഷ്ഫയർ ചാരാറ്റി മത്സരം
ജനുവരി മാസം ഓസ്ട്രേലിയയിലുണ്ടായ തീപിടുത്തത്തിൽ അകപ്പെട്ടർക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് വഴി സമാഹരിച്ചത് 7.7 മില്യൺ ഡോളർ.
ഏകദേശം 55 കോടി ഇന്ത്യൻ രൂപയോളം വരും ഇത്.
ഓസ്ടേലിയൻ ഇതിഹാസങ്ങളായ പോണ്ടിങ്ങിന്റേയും ഗിൽക്രിസ്റ്റിന്റേയും ടീമുകൾ തമ്മിലാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്.
10 ഓവർ മത്സരത്തിൽ പോണ്ടിങ്ങ് നായകനായ ടീം ഒരു റൺസിന് ജയിക്കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്ങ് എന്നിവരും മത്സരത്തിന്റെ ഭാഗമായിരുന്നു.






































