സച്ചിന്റേയും രോഹിത്തിന്റേയും റെക്കോർഡ് മറികടന്ന് നേപ്പാളിലെ പതിനഞ്ചുകാരന്‍
ബൃഹത്തായ ക്രിക്കറ്റ് പാരമ്പര്യമില്ലെങ്കിലും താരങ്ങളുടെ വ്യക്തിഗത മികവില്‍ നേരത്തെ തന്നെ ശ്രദ്ധയർഹിക്കാൻ നേപ്പാളിനു കഴിഞ്ഞിരുന്നു. പതിനഞ്ചുകാരനായ ഒരാളാണിപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേപ്പാളിന്റെ മുഖമായിത്തീർന്നിരിക്കുന്നത്. കുശാല്‍ മല്ലയെന്ന ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശകതം നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതിക്ക് അര്‍ഹനായി.
ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2ലെ ഒരു മത്സരത്തില്‍ യുഎഇക്കെതിരെയാണ് നേപ്പാളി ബാലന്റെ ഈ റെക്കോര്‍ഡ് നേട്ടം. 15 വയസും 340 ദിവസും പ്രായമുള്ള മല്ലക്കായിരിക്കും ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശതകം നേടിയ എറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി. നേപ്പാളിലെതന്നെ രോഹിത് കുമാര്‍ പൗദെലെന്റെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്. 16 വയസും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു രോഹിത് കഴിഞ്ഞവര്‍ഷം ഈ റെക്കോര്‍ഡിലെത്തിയത്.






































