Cricket Top News

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് ടോസ്

February 9, 2020

author:

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് ടോസ്

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യ മൽസരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ രണ്ടാം മൽസരം മഴമൂലം ഉപേക്ഷിച്ചു. അതിനാൽ മൂന്നാം മൽസരം വളരെ നിർണായകമാണ്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിലായത്. നായകൻ ഡി കോക്കായിരുന്നു വിജയ ശിൽപ്പി.

രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബാറ്റ് ചെയ്യുമ്പോൾ ആണ് മഴ എത്തിയത്. മഴ കാരണം താമസിച്ച് തുടങ്ങിയ മൽസരം 45 ഓവറാക്കി ചുരുക്കിയാണ് ആരംഭിച്ചത്. ഇന്ന് പുതിയ ജേഴ്‌സിയിൽ ആണ് ഇംഗ്ലണ്ട് മത്സരത്തിന് ഇറങ്ങുന്നത്. സ്ഥിരം ജേഴ്‌സിയിൽ പിങ്ക് വരകൾ ഉള്ള ജേഴ്‌സിയിൽ ആണ് കളിക്കാൻ ഇറങ്ങുന്നത്.

Leave a comment