Cricket Top News

വ​നി​ത ക്രി​ക്ക​റ്റ്​ താ​രം എ​ലീ​സ്​ പെ​റി​യു​ടെ അഭ്യർത്ഥന സ്വീകരിച്ച് ബു​ഷ്​​ഫ​യ​ര്‍ ​ക്രി​ക്ക​റ്റ്​ ബാ​ഷിൽ ഒരു ഓവർ സച്ചിൻ ബാറ്റ് ചെയ്യും

February 9, 2020

author:

വ​നി​ത ക്രി​ക്ക​റ്റ്​ താ​രം എ​ലീ​സ്​ പെ​റി​യു​ടെ അഭ്യർത്ഥന സ്വീകരിച്ച് ബു​ഷ്​​ഫ​യ​ര്‍ ​ക്രി​ക്ക​റ്റ്​ ബാ​ഷിൽ ഒരു ഓവർ സച്ചിൻ ബാറ്റ് ചെയ്യും

മെ​ല്‍​ബ​ണ്‍: കാ​ട്ടു​തീ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ഇന്ന് നടക്കുന്ന ബു​ഷ്​​ഫ​യ​ര്‍ ​ക്രി​ക്ക​റ്റ്​ ബാ​ഷ് പ്രദർശന മൽസരത്തിൽ സച്ചിൻ പാഡണിയുന്നു. ഓസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരം എ​ലീ​സ്​ പെ​റി​യു​ടെ അഭ്യർത്ഥന സ്വീകരിച്ചാണ് സച്ചിൻ കളിക്കുന്നത്. എന്നാൽ ഒരു ഓവർ മാത്രമാകും സച്ചിൻ കളിക്കുക. പ്രദർശന മത്സരത്തിൻറെ ഇടവേളയിൽ ആകും സച്ചിൻ കളിക്കുക.

പ്ര​ദ​ര്‍​ശ​ന​മ​ത്സ​ര​ത്തി​ല്‍ റി​ക്കി പോ​ണ്ടി​ങ്​ ഇ​ല​വ​നെ പ​രി​ശീ​ലി​പ്പി​ക്കാ​നാ​യി ആ​സ്​​ട്രേ​ലി​യ​യിലായിരുന്നു. ട്വിറ്ററിലൂടെയാണ് പെറി അഭ്യർത്ഥന നടത്തിയത്. ഓരോവർ സച്ചിൻ ബാറ്റ്ചെയ്യുമ്പോൾ പെ​റി​യു​ടെ സ​ഹ​ക​ളി​ക്കാ​രാ​യ 10 പേ​രാ​യി​രി​ക്കും ഫീ​ല്‍​ഡ് ചെയ്യുക. സച്ചിൻ തൻറെ അഭ്യര്ത്ഥന സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പെറി പറഞ്ഞു. ഐ.​സി.​സി​യു​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച വ​നി​ത താ​ര​മാണ് പെറി.

Leave a comment