ഫ്രഞ്ച് ലീഗ് വണ്ണില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളെ അറിയാം
ഫ്രഞ്ച് ലീഗ് വണ്ണില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. എല്‍ ഇക്യുപീപുറത്തുവിട്ട കണക്കുകള്‍ പ്രകാരം പിഎസ്ജിയുടെ ബ്രസീല്‍ സ്ട്രൈക്കര്‍ നെയ്മറാണ് കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നത്. വര്‍ഷം 222 ദശലക്ഷം യൂറോയാണ് നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് കൈപ്പറ്റുന്നത്. ഒരു മാസം ഏകദേശം 3.6 ദശലക്ഷം യൂറോയാണ് ഇതുപ്രകാരം നെയ്മറിന്റെ പ്രതിഫലം.
രണ്ടാം സ്ഥാനത്തുള്ളതും പിഎസ്ജി താരം തന്നെയാണ്. ഫ്രഞ്ച് സ്ട്രൈക്കര്‍ എംബാപ്പെയ്ക്ക് മാസം 1.91 ദശലക്ഷം യൂറോയാണ് ലഭിക്കുന്നത്. 1.5 ദശലക്ഷം യൂറോ പ്രതിഫലം വാങ്ങുന്ന തിയാഗോ സില്‍വയാണ് മൂന്നാം സ്ഥാനത്ത്. എഡിന്‍സന്‍ കവാനി (1.345), മാര്‍ക്കിനോസ് ആന്റ് മാര്‍ക്കോ വെറാറ്റി (1.2), ഏഞ്ചല്‍ ഡി മരിയ (1.1), കെയ്ലര് നവാസ് (1) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാർ






































