Tennis Top News

‘മാ​ച്ച്‌​ ഇ​ന്‍ ആ​ഫ്രി​ക്ക’ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്​ ജനസാഗരം

February 9, 2020

author:

‘മാ​ച്ച്‌​ ഇ​ന്‍ ആ​ഫ്രി​ക്ക’ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്​ ജനസാഗരം

ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലെ കുട്ടികൾക്കായി റോജർ ഫെഡററും അദ്ദേഹത്തിന്റെ മത്സര എതിരാളിയും സുഹൃത്തുമായ റാഫേൽ നദാലും തമ്മിൽ നടന്ന മത്സരത്തിൽ ഫെഡറർക്ക് ജയം. റെക്കോഡ് കാണികൾ ആണ് മൽസരം കാണാൻ എത്തിയത്. ചാരിറ്റിക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഏകദേശം 25 കോ​ടി രൂ​പയാണ് ലഭിച്ചത്. 51,954 ആളുകൾ ആണ് മൽസരം കാണാൻ എത്തിയത്. ‘മാ​ച്ച്‌​ ഇ​ന്‍ ആ​ഫ്രി​ക്ക’ എന്ന പേരിലാണ് മൽസരം നടന്നത്.

മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഫെഡറർ വിജയിച്ചു. സ്‌കോർ:6-4, 3-6, 6-3. കാണികൾ തിങ്ങിനിറഞ്ഞ മത്സരത്തിൽ രണ്ട് പേരും മികച്ച പ്രകടനമാണ് നടത്തിയത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കാ​യി​ക, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും വി.​വി.​ഐ.​പി​ക​ളും മൽസരം കാണാൻ എത്തിയിരുന്നു.

Leave a comment