അണ്ടർ 19 ലോകകപ്പ് കിരീട പോരാട്ടം ഇന്ന്
അണ്ടർ 19 ലോകകപ്പിൻറെ ഫൈനൽ മൽസരം ഇന്ന് പൊചെഫ്സ്ട്രൂമിൽ നടക്കും. ഇന്ത്യൻ സമയം 1:30ന് ആണ് മൽസരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനെയാണ് ഫൈനലിൽ നേരിടുന്നത്. ഇന്ത്യയുടെ അഞ്ചാം കിരീട പോരാട്ടമാണിത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയിരിക്കുന്നത്.
സെമിയിൽ ന്യൂസിലന്‍ഡിനെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തിയത് .ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. സെമിയിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയെ അനായാസം ഫൈനലിൽ എത്തിച്ചത്. 312 റണ്ണാണ് താരം ലോകകപ്പിൽ ഇതുവരെ നേടിയത്. ദിവ്യാന്‍ഷ് സക്സേന,പ്രിയം ഗാര്‍ഗ്, ഓള് റൗണ്ടര്‍ സിദ്ദേഷ് വീര്‍ എന്നിവരും മികച്ച ഫോമിലാണ്.മഹ്മുദുല്‍ ഹസന് ജോയ് ആണ് ബംഗ്ലാദേശിന്റെ തുറുപ്പ് ചീട്ട്. ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. തന്‍സീം ഹസന് ഷാക്കിബും ഷൊരിഫുള്‍ ഇസ്ലാമുമാണ് അവരുടെ മികച്ച ബൗളർമാർ.






































