സിരി എയില്‍: ഹെല്ലാസ് വെറോണയ്ക്കെതിരെ യുവന്റസിന് തോൽവി
സിരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹെല്ലാസ് വെറോണ ജയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് യുവന്റസ് ആയിരുന്നുവെങ്കിലും വെറോണയുടെ ഡിഫൻസ് മികച്ചു നിന്നു. സിരി എയിലെ യുവന്റസിൻറെ മൂന്നാം തോൽവിയാണിത്. ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്.
ആദ്യ ഗോൾ യുവന്റസ് ആണ് നേടിയത്. രണ്ടാം പകുതിയിൽ 65ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. റൊണാൾഡോയുടെ വകയായിരുന്നു ഗോൾ. എന്നാൽ പിന്നീട് ഉണർന്ന് കളിച്ച വെറോണ 76 ആം മിനിറ്റിൽ ആദ്യ ഗോൾ നേടി സമനിലയിൽ എത്തി. പിന്നീട് മൽസരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റിയിൽ അവർ രണ്ടാം ഗോൾ നേടി. ഫാബിയോയും, പാസ്റ്റിനിയും ആണ് വെറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. നിലവിൽ സിരി എയിൽ യുവന്റസ് ഒന്നാം സ്ഥാനത്താണ്. 54 പോയിന്റ് ആണ് അവർക്കുള്ളത്.






































