ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അപമാനിച്ച് ബയേണ്‍ മ്യൂണിക്ക്.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അപമാനിച്ച് ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. ക്രിസ്റ്റ്യാനോ വരും സീസണില്‍ ബയേണിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹെയ്‌നര്‍ ക്രിസ്റ്റിയാനോയെ അധിക്ഷേപിക്കുന്ന രീതിയിലാണ് മറുപടി നല്‍കിയത്.
പലരേയും തങ്ങളോടു ചേർത്ത് വാര്‍ത്തകള്‍ വരിക സ്വാഭാവികമാണ്; എന്നാൽ തങ്ങളെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യനോ റൊണാള്‍ഡോ പ്രായം വളരെ കൂടിയ താരമാണെന്നായുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ ഗോളടിച്ച് യുവന്റസ് നിരയില്‍ വമ്പന്‍ ഫോമില്‍ കളിക്കുമ്പോഴാണ് ലോകത്തെ ഏതു ടീമും കൊതിക്കുന്ന സൂപ്പര്‍താരത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ഹെയ്‌നർ രംഗത്തെത്തിയത്.






































