രണ്ടാം ഏകദിനം : ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു
ഓക്ലന്‍ഡ്: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് ഓക്ലന്ഡിൽ ഇന്ത്യൻ സമയം രാവിലെ 7:30ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. രണ്ട് ടീമിലും രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇൻ ഇറങ്ങുന്നത്. ന്യൂസിലൻഡ് ടീമിൽ നിന്ന് സാന്റ്നർ, സോധി എന്നിവർ പുറത്തായി പകരം ചാപ്മാൻ, ജാമിസൺ എന്നിവർ ടീമിലെത്തി. ഇന്ത്യൻ ടീമിൽ നിന്ന് ഷമിയും, കുൽദീപും പുറത്തായി പകരം സൈനി, ചഹാൽ എന്നിവർ ടീമിൽ ഇടം നേടി.
ആദ്യ മൽസരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലൻഡ് തോൽപ്പിച്ചത്. മികച്ച സ്കോർ നേടിയിട്ടും ബൗളിങ്ങിൽ ഇന്ത്യക്ക് താളം കണ്ടെത്താൻ ആയില്ല. അതിനാൽ ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. കെയിൻ വില്യംസൺ ഇല്ലാതിറങ്ങിയ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ആദ്യ മൽസരത്തിൽ നടത്തിയത്.






































