Cricket Top News

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

February 8, 2020

author:

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം മഴ മൂലം ഉപേക്ഷിച്ചു. കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് മഴ മൂലം വൈകി തുടങ്ങിയ മൽസരം 45 ഓവറാക്കി കുറച്ചിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 11.2 ഓവറിൽ 71/2 എന്ന നിലയിൽ നിൽക്കുമ്പോൾ മഴ വീണ്ടും എത്തി. ഇതോടെ മൽസരം ഉപേക്ഷിക്കുകയായിരുന്നു.

ഡികോക്കിന്റെയും(11), ടെമ്പ ബാവുമയുടെയും(21) വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. റീസ ഹെൻഡ്രിക്സ്(35) പുറത്താകാതെ നിന്നു. റൂട്ടിനും, ക്രിസ് ജോർദാനും ആണ് വിക്കറ്റ് ലഭിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ അവസാനത്തെ മൽസരം രണ്ട് ടീമുകൾക്കും നിർണായകമായി. ആദ്യ മൽസരം ജയിച്ച ഇംഗ്ലണ്ട് ഇപ്പോൾ പരമ്പരയിൽ മുന്നിലാണ്.

Leave a comment