U-19 ലോകകപ്പ്: അഞ്ചാം സ്ഥാനത്തിനുള്ള മൽസരം ഉപേക്ഷിച്ചു
അണ്ടർ 19 ലോകകപ്പിൽ ഇന്നലെ നടന്ന വെസ്റ്റിൻഡീസ് ഓസ്ട്രേലിയ മൽസരം മഴ മൂലം ഉപേക്ഷിച്ചു. അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. രണ്ടാം ഇന്നിങ്ങ്സ് നടക്കുമ്പോൾ ആണ് മഴ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 320 റൺ പിന്തുടർന്ന വിൻഡീസ് 62/1 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ എത്തിയത്. ഇന്ത്യയോട് തോറ്റാണ് ഓസ്ട്രേലിയ സെമിയിൽ നിന്ന് പുറത്തായത്.

ലിയാം സ്കോട്ട്(66), കൂപര്‍ കൊണോലി(64), ഹിയെര്നെ(58) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഓസ്ട്രേലിയ അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 319 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ തരക്കേടില്ലാത്ത രീതിയിൽ വിൻഡീസ് ബാറ്റ് ചെയ്യവെയാണ് മഴ എത്തിയത്. കളി പിന്നീട് പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ മൽസരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് വിൻഡീസിന് അഞ്ചാം സ്ഥാനം നൽകി.






































